യുവാവിനും പെണ്‍ സുഹൃത്തായ ഡെന്റല്‍ വിദ്യാര്‍ഥിനിക്കും നേരേ സദാചാരഗുണ്ടാ ആക്രമണം

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനും പെണ്‍ സുഹൃത്തായ ഡെന്റല്‍ വിദ്യാര്‍ഥിനിക്കും നേരേ സദാചാരഗുണ്ടാ ആക്രമണം. യുവാവിന്റെ പണമടങ്ങിയ ബാഗും അക്രമികള്‍ തട്ടിയെടുത്തു. സംഭവത്തില്‍ മൂവാറ്റുപുഴ പുന്നമറ്റം സ്വദേശി കോട്ടക്കുടി ഷെമീര്‍(42) മൂവാറ്റുപുഴ മാര്‍ക്കറ്റ് പള്ളത്ത് കടവില്‍ നവാസ്(39) എന്നിവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ യുവാവിന്റെ കാലിന് പരിക്കേറ്റതായും ഇയാളുടെ പണവും യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം. കാര്‍ഡ് എന്നിവയടങ്ങിയ ബാഗും പ്രതികള്‍ തട്ടിയെടുത്തതായി പോലീസ് പറയുന്നു. യുവാവിന്റെ പരാതിയില്‍ കോതമംഗലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപ്രതികളെയും പിടികൂടിയത്.

LEAVE A REPLY