കണ്ണൂരില്‍ മന്ത്രിയുടെ വാഹനം കടന്നുപോയതിന് പിന്നാലെ ബോംബേറ്

നാദാപുരം: കണ്ണൂര്‍ നാദാപുരത്ത് നടുറോഡില്‍ ബോംബേറ്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവ്യൂഹം കടന്നു പോയതിന് പിന്നാലെതാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

നാദാപുരത്തിനടുത്ത് അരൂരില്‍ രാത്രി 10 മണിയോടെയാണ് സംഭവം. മോട്ടോര്‍ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞശേഷം കടന്നുകളയുകയായിരുന്നു.

നിരാ്യതനായ കോണ്‍ഗ്രസ് എസ് മണ്ഡലം പ്രസിഡന്റ് സി.എച്ച് ബാബുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. മന്ത്രി സി.എച്ച് ബാബുവിന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് റോഡില്‍ ബോംബേറ് നടന്നത്. സ്റ്റീല്‍ ബോംബാണ് റോഡില്‍ എറിഞ്ഞത്. സംഭവസ്ഥലത്തു നിന്നും സ്റ്റീല്‍ പാത്രത്തിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ ബൈക്ക് യാത്രികര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY