കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഒരിടവളേയക്ക് ശേഷം കോവിഡ് കേരളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊച്ചിയില്‍ നടന്ന പൊതുജനാരോഗ്യ വിഷയം സംബന്ധിച്ചുള്ള യോഗത്തിലാണ് ഐഎംഎ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ അനേകം വിദഗ്ദ്ധര്‍ യോഗത്തില്‍ പങ്കെടുത്തു. അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ ശക്തമായ കോവിഡ് അടുത്ത തരംഗമായി കേരളത്തിലേക്ക് എത്തിയേക്കാം എന്നാണ് യോഗത്തിലെ വിലയിരുത്തല്‍. മുതിര്‍ന്നവരില്‍ കോവിഡ് ചിലപ്പോള്‍ ഗുരുതരമായേക്കാം. ചെറുപ്പക്കാരില്‍ പതിവു ചുമ, തൊണ്ടയില്‍ അസ്വസ്ഥത, ഇതോടൊപ്പം കടുത്ത ക്ഷീണം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നും യോഗത്തില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് ടെസ്റ്റുകള്‍ ഇന്ത്യയില്‍ ചുരുക്കമായി മാത്രം ചെയ്തുവരുന്നതിനാല്‍ മുന്പുള്ളത് പോലെയുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ല എന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി. ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ഭക്ഷ്യ വിഷബാധ, ടൈഫോയ്ഡ്, ക്ഷയരോഗം എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

LEAVE A REPLY