അറിയാം ബ്ലൂബെറിയുടെ ആരോഗ്യ ഗുണങ്ങൾ. പോഷക ഗുണങ്ങളാൽ സമ്പന്നമാണ് ബ്ലൂബെറി. ബ്ലൂബെറിയിൽ ഉയർന്ന അളവിലുള്ള ആന്റിഓസിഡന്റുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ബ്ലൂബെറി രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും, കൊളസ്ട്രോൾ കുറയ്ക്കാനും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. പതിവായി ബ്ലൂബെറി കഴിക്കുന്നത് മെമ്മറിയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്തും, കൂടാതെ പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കാൻ സഹായിച്ചേക്കാമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. ബ്ലൂബെറിയിലെ ആന്റിഓക്‌സിഡന്റുകൾക്ക് ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങളുണ്ടെന്നും ചില ക്യാൻസറുകളുടെ പുരോഗതി മന്ദഗതിയിലാക്കാൻ സഹായിക്കുമെന്നുമാണ് ആരോഗ്യവിദദ്ധർ പറയുന്നത്. ബ്ലൂബെറിയിലെ ഉയർന്ന നാരുകൾ മലബന്ധം തടയുന്നതിലൂടെ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ബ്ലൂബെറിയിൽ പ്രീബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ശക്തമായ രോഗപ്രതിരോധ സംവിധത്തനത്തിന് നിർണായകമായ വിറ്റാമിൻ സി ഉൾപ്പെടയുള്ള വിറ്റാമിനുകളും, ധാതുക്കളും ബ്ലൂബെറിയിൽ ഉണ്ട്. വിറ്റാമിൻ സി ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും അണുബാധകൾക്കെതിരെ പോരാടുന്നതിനും സഹായിക്കുമെന്നും ആരോഗ്യവിദദ്ധർ പറയുന്നു.



















