കണ്ണൂർ ചക്കരക്കല്ല് അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്തുകളിലെ പ്രദേശങ്ങള്ളിൽ 38 പേര്‍ക്ക് തെരുനായയുടെ കടിയേറ്റതായി റിപ്പോർട്ട്. വിദ്യാര്‍ഥികൾ, സ്ത്രീകൾ, ചെറിയ കുട്ടികൾ ഉള്‍പ്പെടെയുള്ളവരെ നായ ആക്രമിച്ചു. പേവിഷബാധയുള്ള നായയാണ് കടിച്ചുപരിക്കേല്പ്പിച്ചതെന്നാണ് സംശയിക്കുന്നത്. നായയുടെ കടിയേറ്റ് സാരമായി പരിക്കേറ്റവരെ ജില്ലാ ആസ്പത്രി, മിംസ് ആസ്പത്രി, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആസ്പത്രി തുടങ്ങിയയിടങ്ങളില്‍ ചികിത്സ നൽക്കുകയും ഒരാളെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മിംസ്, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും 2 പേര് ചികിത്സയിലാണ്. വാക്സിന് അലര്‍ജിയുള്ള 2 പേരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് നായയുടെ പരാക്രമം തുടങ്ങിയത്. പൊതുവാച്ചേരി, ഇരിവേരി, ആര്.വി. മെട്ട, ഇരിവേരി കാവ് പരിസരം, പാനേരിച്ചാല്‍, ചാപ്പ, ബെവറേജസ് പരിസരം, സോനാ റോഡ്, മുഴപ്പാല, ആനേനിമെട്ട, പള്ളിച്ചാല്‍, പുതുക്കുടിച്ചാല്‍ എന്നീ വിവിധ പ്രദേശങ്ങളില്‍ നായ ആളുകളെ ആക്രമിച്ചു. 2 മണിക്കൂറിനുള്ളിലായാണ് ഇത്രയധികം പേരെ തെരുവുനായ ആക്രമിച്ചത്. ഈ നായയെ മുഴപ്പാല ചിറക്കാത്ത് എന്ന സ്ഥലത്ത് ചത്തനിലയില്‍ പിന്നീട് കണ്ടെത്തി. കടിയേറ്റവര്‍ക്ക് ആവശ്യമായ മുഴുവന്‍ ചികിത്സകളും ഉറപ്പുവരുത്തുമെന്നും ജില്ലയില്‍ ആവശ്യത്തിന് പേവിഷ പ്രതിരോധ വാക്സിനുകള്‍ ലഭ്യമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡിഎംഒ വ്യക്തമാക്കി.






















