ലൈഫ് പദ്ധതി; പതിനായിരം ഗൃഹപ്രവേശം ഇന്ന്

സംസ്ഥാനത്തെ അർഹരായ മുഴുവൻ ഭൂരഹിത, ഭവനരഹിതർക്കും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ലൈഫ് പദ്ധതിയിലെ വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2021-2026 വരെയുള്ള അഞ്ചുവർഷ കാലയളവിൽ ഓരോ വർഷവും ഒരു ലക്ഷം വീടുകൾ വീതം പൂർത്തിയാക്കി അഞ്ചുലക്ഷം വ്യക്തിഗത വീടുകൾ നിർമിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

2016-2021 കാലയളവിൽ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി 262131 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ഭൂരഹിതരുടെ പുനരധിവാസത്തിനായി 2207 യൂണിറ്റുകളടങ്ങിയ 36 ഭവന സമുച്ഛയങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇതിന് പുറമെ 17 ഭവന സമുച്ഛയങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു.

LEAVE A REPLY