കോവിഡ് വ്യാപനം: അടുത്ത നാല് ആഴ്ചകള്‍ നിര്‍ണ്ണായകം

ഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം ഗുരുതരമെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗ വ്യാപനത്തില്‍ അടുത്ത് നാല് ആഴ്ചകള്‍ നിര്‍ണായകമാണെന്നും ആര്‍.ടി.പി.സി.ആര്‍ പരിശോധന കര്‍ശനമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഡല്‍ഹിയില്‍ രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം കര്‍ശനമായ സംസ്ഥാനങ്ങളില്‍ സ്ഥിതി നിയന്ത്രിക്കാന്‍ 50 കേന്ദ്ര സംഘങ്ങളും സജ്ജരാണ്.

LEAVE A REPLY