25.8 C
Kerala, India
Wednesday, September 9, 2026

പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യാജൻമാർക്കെതിരെ പ്രാവാസി ക്ഷേമ ബോർഡ്

കേരള പ്രാവാസി ക്ഷേമ നിധിയിൽ പ്രവാസികൾക്ക് അംഗത്വം എടുത്തു നല്കാം എന്ന വ്യാജ പ്രചരണവുമായി പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി കേരള പ്രാവാസി കേരളീയ ക്ഷേമ ബോർഡ്. ക്ഷേമനിധിയിൽ അർഹരായ പ്രവാസി...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 115 സ്ഥാനാർത്ഥികൾ മൽസരരംഗത്ത്

സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ ഉൾപ്പെടെ 32 തദ്ദേശ വാർഡുകളിലേക്ക് ഡിസംബർ 7ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് 115 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ഇതിൽ 21 പേർ...

രജിസ്‌ട്രേഷൻ പൂർത്തീകരിക്കാതെ വിദേശത്ത് പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാം: എക്സൈസ് മന്ത്രി

സമീപകാലത്ത് വിവാഹം കഴിഞ്ഞ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാതെ വിദേശത്തു പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ്...

“No Parking” ബോർഡ്‌ ഇല്ലാത്ത സ്ഥലങ്ങളിൽ എവിടെയും വാഹനം പാർക്ക് ചെയ്യാമോ?

പലപ്പോഴും അനധികൃത പാർക്കിങ്ങിന് പിഴയടയ്ക്കേണ്ടി വരുമ്പോൾ തർക്കങ്ങൾ ഉയർന്നു വരാറുണ്ട്. അതിനാൽ എന്താണ് നിയമപരമായതും അല്ലാത്തതുമായ പാർക്കിംഗ് എന്ന് അറിയേണ്ടതുണ്ട്. എങ്ങനെ വാഹനം ഓടിക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് എങ്ങനെ വാഹനം പാർക്ക്...

മുല്ലപ്പെരിയാർ ഡാം ഷട്ടർ വീണ്ടും തുറന്നു

ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ ഒരു ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തി. 397 ക്യുസെക്സ് ജലമാണ് പുറത്തുവിടുന്നത്. പുതിയ റൂൾ കർവ് വന്നതിനു പിന്നാലെ ഇന്നലെ ഷട്ടർ അടച്ചിരുന്നു. എന്നാൽ ജലനിരപ്പ് കൂടിയതിനാലാണ്...

ആന്ധ്രയിലെ മഴക്കെടുതിയിൽ മരണം 49 ആയി

ആന്ധ്രയിലെ മഴക്കെടുതിയിൽ മരണം 49 ആയി. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തിരച്ചിൽ തുടരുകയാണ്. കഡപ്പ,ചിറ്റൂർ,തിരുപ്പതി എന്നിവിടങ്ങളിൽ വീണ്ടും മഴ പെയ്തു തുടങ്ങി. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. താഴ്ന്ന മേഖലകളില്‍...

അലർജിക്കും തുമ്മലിനും സൗജന്യ ചികിത്സ

പൂജപ്പുര പഞ്ചകർമ ആശുപത്രിയിലെ സ്വസ്ഥവൃത്ത വിഭാഗത്തിൽ വിട്ടുമാറാത്ത അലർജി മൂലമുള്ള തുമ്മൽ, ജലദോഷം, മൂക്കൊലിപ്പ്, ഇസ്‌നോഫിലിയ എന്നിവയ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഇത്തരം രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന 20-50 വയസിനിടയിൽ പ്രായമുള്ളവർ...

പി. ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ തോക്കും തിരകളും കാണാതായി

കായംകുളം: മുന്‍ സ്പീക്കര്‍ പി. ശ്രരാമകൃഷ്ണന്റെ ഗണ്‍മാന്‍ രാജേഷിന്റെ പിസ്റ്റലും 10 റൗണ്ട് തിരയും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പരാതി. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാമധ്യേ കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ എത്തിയപ്പോഴാണ് ബാഗ്...

നടന്‍ കമല്‍ ഹാസന് കോവിഡ് സ്ഥിരീകരിച്ചു

ചെന്നെ: നടന്‍ കമല്‍ ഹാസന് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് വെളിപ്പെടുത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ ആശുപത്രിയില്‍ താരം ചികിത്സയ്ക്കായി പ്രവേശിച്ചു. കോവിഡ് നമ്മെ വിട്ടുപോയിട്ടില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും...

കോഴിക്കോട് കോളറ ബാക്ടീരിയയുടെ സാന്നിദ്ധ്യം

കോഴിക്കോട്: ജില്ലയില്‍ നാല് സ്ഥലങ്ങളില്‍ കോളറ ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി ഡി.എം.ഒ വ്യക്തമാക്കിയത്. പ്രദേശത്ത് ഭ്യക്ഷ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്....
- Advertisement -

Block title

0FansLike

Block title

0FansLike