പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശൂന്യവേതനാവധി മാർഗനിർദേശങ്ങളായി
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു വിദേശത്തോ സ്വദേശത്തോ മെച്ചപ്പെട്ട മറ്റു ജോലികളിൽ ഏർപ്പെടുന്നതിനോ പങ്കാളിക്കൊപ്പം താമസിക്കുന്നതിനോ രണ്ടുംകൂടി ചേർത്തോ സർവീസ് കാലയളിൽ ഇനി മുതൽ പരമാവധി അഞ്ചു വർഷമേ ശൂന്യവേതനാവധി അനുവദിക്കൂ. ഇതു സംബന്ധിച്ച്...
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കുമെതിരെ ‘ഓറഞ്ച് ദ വേൾഡ് കാമ്പയിൻ’
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് 'ഓറഞ്ച് ദ വേൾഡ് കാമ്പയിൻ' ആരംഭിച്ചതായി ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ് അറിയിച്ചു. യു.എന്നിന്റെ 'ഓറഞ്ച് ദ...
ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലർച്ചെ ആണ് അന്തരിച്ചത്. 80 വയസായിരുന്നു.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് രണ്ട്...
ന്യൂനമർദ്ദം: കേരളത്തിൽ അഞ്ചു ദിവസം മഴ തുടരാൻ സാധ്യത
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ പുതിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ട് . പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യൂനമർദ്ദം ശ്രീലങ്ക, തെക്കൻ തമിഴ് നാട് തീരത്തേക്ക്...
പ്രകൃതിക്ഷോഭം: മത്സ്യത്തൊഴിലാളികൾക്ക് 47.84 കോടിയുടെ സഹായ പാക്കേജ്
ഒക്ടോബർ, നവംബർ മാസങ്ങളിൽ സംസ്ഥാനത്തുണ്ടായ കനത്ത മഴയെത്തുടർന്നു കടലിൽ പോകാൻ കഴിയാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3,000 രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ....
വിദ്യാനിധി; കുട്ടികൾക്കായി കേരള ബാങ്കിന്റെ നിക്ഷേപ പദ്ധതി
കുട്ടികൾക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച 'വിദ്യാനിധി' നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 29നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക, പഠനാവശ്യങ്ങൾക്ക് ആ തുക ഉപയോഗിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ...
മഴക്കിടയിലും റോഡ് പണി നടത്താൻ നൂതന സാങ്കേതിക വിദ്യയ്ക്കായുള്ള പരിശ്രമം തുടങ്ങിയെന്ന് മന്ത്രി...
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വർഷം മുഴുവൻ മഴ എന്ന സ്ഥിതിയിലേക്ക് നീങ്ങുമ്പോൾ അതിനെ മറികടക്കാനുള്ള നിർമ്മാണ രീതികൾ ആവശ്യമായി വരുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു....
24 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ പുതിയ ന്യുനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം പടിഞ്ഞാറ് –...
ലൈസൻസില്ലാതെ പണം പലിശയ്ക്ക് കൊടുക്കുന്നത് ശിക്ഷാർഹമാണോ?
ലൈസൻസില്ലാതെ പണം പലിശയ്ക്ക് കൊടുക്കുന്നത് കേരള മണി ലെൻഡേർസ് ആക്ട്, 1958 (Kerala Money Lenders Act, 1958) സെക്ഷൻ 17 പ്രകാരം കുറ്റകരമാണ്. നിയമത്തിന്റെ സെക്ഷൻ 2(7) പ്രകാരം പലിശക്കാരന്റെ പ്രധാന...
ഇ സഞ്ജീവനി വഴി ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾ
സംസ്ഥാനത്തെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടർ ടു ഡോക്ടർ സേവനങ്ങൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടർ...






























