യുദ്ധക്കെടുതിയില്‍ വലഞ്ഞ് യുക്രൈയ്‌നിലെ മലയാളി സമൂഹം

കീവ്: റഷ്യന്‍ അധിനിവേശ ആശങ്കയില്‍ യുക്രൈനില്‍ കുടുങ്ങിയ മലയാളി സമൂഹം. സൈനിക ആക്രമണത്തില്‍നിന്നും സുരക്ഷിതരായി ഇരിക്കണമെന്നും ബങ്കറുകളില്‍ അഭയം തേടണമെന്നുമാണ് എംബസി ഇന്ത്യക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ബങ്കറുകളില്‍ എത്തിയ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് മതിയായ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ലഭ്യമല്ല.

ശുചിമുറിയുടെ അഭാവവും കടുത്ത തണുപ്പും വലിയ വല്ലുവിളിയാണ് അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. പലരുടെയും മൊബൈലുകളില്‍ ചാര്‍ജ്ജ് തീര്‍ന്നുകഴിഞ്ഞു. അതേസമയം, എംബസിയില്‍നിന്നും കൃത്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് ഇന്ത്യന്‍ സമൂഹം കുറ്റപ്പെടുത്തുന്നു. തങ്ങളുടെ അവസ്ഥ വ്യക്തമാക്കി പലരും സോഷ്യല്‍ മീഡിയകളില്‍ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

LEAVE A REPLY