3,500ലേറെ ഷോകള്‍, 25 ലക്ഷം പ്രേക്ഷകര്‍: ഇന്ത്യന്‍ കലയില്‍ നിന്ന് ആഗോള വേദികളിലേക്ക് നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍

ഇന്ത്യന്‍ കലാരൂപങ്ങളെയും ലോകത്തിലെ ശ്രദ്ധേയമായ സാംസ്‌കാരിക പരിപാടികളെയും ഒരേ വേദിയില്‍ എത്തിക്കാനുള്ള നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ശ്രമത്തിന് മൂന്ന് വര്‍ഷത്തിനിടെ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2023 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ച നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ (എന്‍എംഎസിസി) ഇതിനകം 3,500ലേറെ ഷോകള്‍ക്ക് വേദിയായിക്കഴിഞ്ഞു. ഏകദേശം 25 ലക്ഷം പേരാണ് ഇതുവരെ സെന്റര്‍ സന്ദര്‍ശിച്ചത്. 15ലേറെ ഭാഷകളിലായി 10,500ലേറെ കലാകാരന്മാര്‍ ഇവിടെ തങ്ങളുടെ കലാപ്രകടനങ്ങള്‍ അവതരിപ്പിച്ചു.

എന്‍എംഎസിസിയുടെ വേദിയില്‍ ഇന്ത്യന്‍ കഥകളും വമ്പന്‍ പ്രൊഡക്ഷനുകളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും സഹായത്തോടെ അവതരിപ്പിക്കപ്പെട്ടു. ‘മുഗള്‍-എ-ആസം: ദി മ്യൂസിക്കല്‍’, ‘രാജാധിരാജ്: ലവ്. ലൈഫ്. ലീല’യുടെ സ്വന്തം പ്രൊഡക്ഷനായ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ മ്യൂസിക്കല്‍: സിവിലൈസേഷന്‍ ടു നേഷന്‍എന്നിവ ഇതിന്റെ പ്രധാന ഉദാഹരണങ്ങളാണ്.

അതേസമയം, സ്റ്റുഡിയോ തിയേറ്ററിലും ദ ക്യൂബിലും ഹിന്ദി, ഗുജറാത്തി, മറാത്തി, ബംഗാളി തുടങ്ങിയ നിരവധി ഭാഷകളില്‍ നാടകം, സംഗീതം, കോമഡി, നൃത്തം തുടങ്ങിയ ചെറുതും പരീക്ഷണാത്മകവുമായ പരിപാടികള്‍ക്കും വേദിയൊരുങ്ങി.

ആഗോള വേദികളിലെ ശ്രദ്ധേയ പരിപാടികള്‍ മുംബൈയിലേക്ക്

ലോകത്തിലെ പ്രമുഖ വേദികളില്‍ ശ്രദ്ധ നേടിയ നിരവധി അന്താരാഷ്ട്ര ഷോകള്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുംബൈയില്‍ നേരിട്ട് ആസ്വദിക്കാനുള്ള അവസരവും എന്‍എംഎസിസി ഒരുക്കി. ‘ദ സൗണ്ട് ഓഫ് മ്യൂസിക്’, ‘വെസ്റ്റ് സൈഡ് സ്റ്റോറി’, ‘MAMMA MIA!’, ‘ദ ഫാന്റം ഓഫ് ദ ഓപ്പറ’, ‘ (The Sound of Music, MAMMA MIA!, The Phantom of the Opera, The Nutcracker on Ice, and most recently, Wicked The Musical ) തുടങ്ങിയ അന്താരാഷ്ട്ര ഷോകള്‍എന്‍എംഎസിസിയിലെത്തി.

ഇന്ത്യയിലെ ഏറ്റവും മികച്ചത് ലോകത്തിന് മുന്നിലെത്തിക്കുകയും ലോകത്തിലെ ഏറ്റവും മികച്ചത് ഇന്ത്യയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്ന സ്ഥാപക നിത അംബാനി തുടക്കത്തില്‍ മുന്നോട്ടുവച്ച ആശയത്തിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനങ്ങള്‍.

വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങള്‍

സംസ്‌കാരിക പരിപാടികള്‍ക്ക് വേദിയൊരുക്കുന്നതില്‍ എന്‍എംഎസിസിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. 2,000 സീറ്റുകളുള്ള ഗ്രാന്‍ഡ് തിയേറ്റര്‍, 198 സീറ്റുകളുള്ള സ്റ്റുഡിയോ തിയേറ്റര്‍, 80 സീറ്റുകളുള്ള ദ ക്യൂബ്, നാല് നിലകളുള്ള ആര്‍ട്ട് ഹൗസ് എന്നിവയാണ് പ്രധാന സൗകര്യങ്ങള്‍.

വമ്പന്‍ മ്യൂസിക്കലുകളും നാടകങ്ങളും മുതല്‍ ചെറുകിട പരീക്ഷണാത്മക പരിപാടികളും ദൃശ്യകലാ പ്രദര്‍ശനങ്ങളും വരെ വ്യത്യസ്ത കലാരൂപങ്ങള്‍ക്കായി വര്‍ഷം മുഴുവന്‍ ഉപയോഗിക്കാവുന്ന വിവിധ വേദികള്‍ ഇവിടെ സജ്ജമാണ്.

കല തിയേറ്ററിലും ഗാലറിയിലും മാത്രം ഒതുങ്ങുന്നില്ല

എന്‍എംഎസിസിയിലെ കലാപ്രകടനങ്ങള്‍ തിയേറ്ററുകളിലും ഗാലറികളിലും മാത്രം പരിമിതപ്പെടുന്നില്ല. സെന്ററിന്റെ പൊതുഇടങ്ങളില്‍ 56 അടി ഉയരമുള്ള കമല്‍ കുഞ്ച്, ചിലങ്കകള്‍ ഉപയോഗിച്ച് ഒരുക്കിയ മുംബൈ സ്‌കൈലൈന്‍, ജാപ്പനീസ് കലാകാരി യയോയി കുസാമയുടെ ക്ലൗഡ്‌സ് തുടങ്ങിയ കലാസൃഷ്ടികളും ശ്രദ്ധേയമാണ്.

ഇതിനൊപ്പം റിലയന്‍സ് ഫൗണ്ടേഷന്റെ ‘സ്വദേശ്’ ഇന്ത്യന്‍ കരകൗശലവിദ്യയും പരമ്പരാഗത ശില്‍പകലകളും അവതരിപ്പിക്കുന്നു. ആധുനികവും ആഗോളവുമായ കലാരൂപങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ പാരമ്പര്യ കരകൗശലത്തിനും ഇതിലൂടെ പ്രത്യേക ഇടം ലഭിക്കുന്നു.

ആഗോള സാംസ്‌കാരിക വേദിയിലേക്കും എന്‍എംഎസിസി

എന്‍എംഎസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുംബൈയ്ക്ക് പുറത്തേക്കും വ്യാപിക്കുകയാണ്. 61-ാമത് വെനീസ് ബിന്നാലെയിലെ ഇന്ത്യ പവിലിയന്റെ അവതരണത്തില്‍ എന്‍എംഎസിസിയുടെ പങ്കാളിത്തവും ഇന്ത്യന്‍ കലയെ ആഗോള വേദിയിലെത്തിക്കാനുള്ള ഈ ശ്രമത്തിന്റെ ഭാഗമാണ്.

നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ മ്യൂസിക്കല്‍’വീണ്ടും അരങ്ങിലെത്തുന്നതിന് പുറമെ, ഓസ്‌കര്‍ നാമനിര്‍ദ്ദേശം ലഭിച്ച സംഗീതസംവിധായകന്‍ മാക്‌സ് റിച്ചറിന്റെ ഇന്ത്യയിലെ ആദ്യ അവതരണം എന്നിവയും നിര്‍ദേശിച്ചിട്ടുള്ള പരിപാടികളില്‍ ഉള്‍പ്പെടുന്നു.

മൂന്ന് വര്‍ഷത്തെ ഈ കണക്കുകള്‍ പരിപാടികളുടെ എണ്ണം മാത്രമല്ല വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായ ഒരു വലിയ വേദി രൂപപ്പെട്ടുവെന്നതും ഇവ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ പാരമ്പര്യം, സമകാലിക കല, ലോകത്തിലെ പ്രമുഖ കലാപ്രകടനങ്ങള്‍ എന്നിവ ഒരേ സാംസ്‌കാരിക വേദിയില്‍ സംഗമിക്കുന്ന ഇടമായി എന്‍എംഎസിസി മാറിയിരിക്കുകയാണ്.