ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നൽകിയ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്ത് കളമശ്ശേരി മെഡിക്കൽ കോളേജ്

ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നൽകിയ കുഞ്ഞിനെ പുറത്തെടുത്തത് ജീവനോടെ. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് 32 ആഴ്ച പ്രായമായ ഗർഭസ്ഥ ശിശുവിനെ സിസേറിയൻലൂടെ പുറത്തെടുത്തത്. കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ ആയതിനാൽ കോടതി നിർദ്ദേശപ്രകാരം കുട്ടിയെ നിയോണേറ്റൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് നാഡീ ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ ഉണ്ടെന്നും ഗർഭം തുടരാൻ അനുവദിച്ചാൽ സ്ഥിതി അതീവ ഗുരുതരമാകും എന്നും കാട്ടിയാണ് ഗര്‍ഭഛിദ്രത്തിന് ഹർജിക്കാർ കോടതിയെ സമീപിച്ചത്. സിസേറിയനിൽ കുട്ടിയെ ജീവനോടെ പുറത്തെടുക്കാൻ 70% സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് കോടതി ഹർജി അനുവദിച്ച് ഉത്തരവ് നൽകിയത്. കുട്ടിക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും തുടർനടപടികൾ മെഡിക്കൽ ബോർഡിന് തീരുമാനിക്കാം എന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

LEAVE A REPLY