അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളുടെ അനുമതി; ഇറാന്‍ -അമേരിക്ക പോര് മൂര്‍ച്ചിക്കുന്നു; യുദ്ധഭീതിയില്‍ ഗള്‍ഫ് മേഖല

റിയാദ്: അറേബ്യന്‍ ഉള്‍ക്കടലിലും ചില ജി.സി.സി. രാജ്യങ്ങളിലും അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളുടെ അനുമതി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ അമേരിക്കയുമായി ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവെച്ച ഉഭയകക്ഷി കരാറിന്റെ ഭാഗമായാണ് സൈന്യത്തെ വിന്യസിക്കുന്നത്.

ഇറാനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം, യു.എ.ഇ. തീരത്ത് നാല് എണ്ണ കപ്പലുകള്‍ക്കും സൗദിയില്‍ എണ്ണ പൈപ്പ്‌ലൈനിലെ പമ്പിങ് നിലയങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണം, ആണവ കരാര്‍ വ്യവസ്ഥകള്‍ പാലിക്കില്ലെന്നും യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നുള്ള ഇറാന്റെ ഭീഷണി, എന്നിവ മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച സാഹചര്യത്തിലാണ് അമേരിക്കന്‍ സേനയെ വിന്യസിക്കുന്നത്.

LEAVE A REPLY