കള്ളപ്പണത്തിന്റെ പകുതിയും സര്‍ക്കാരിലേയ്ക്ക്; വരുമാനം കാണിക്കാതെ നിക്ഷേപിച്ചവര്‍ ‘പെട്ടു’

ന്യൂഡല്‍ഹി : വരുമാനം കാണിക്കാതെ നിക്ഷേപിച്ച തുകയ്ക്കു കനത്ത നികുതി ഏര്‍പ്പെടുത്തുന്നു. ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ പകുതി നികുതിയായി പിടിക്കനാണ് കേന്ദ്ര കാബിനറ്റ് അംഗീകരിച്ച ആദായനികുതി നിയമ ഭേദഗതികളില്‍ പറയുന്നത്. ബാക്കിയുടെ പകുതി നാലുവര്‍ഷത്തേക്ക് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ഈ വ്യവസ്ഥകളടങ്ങിയ നികുതി നിയമഭേദഗതി താമസിയാതെ പാര്‍ലമെന്റില്‍ എത്തും. ഡിസംബര്‍ 30 വരെ ലഭിച്ചിട്ടുള്ള അവസരം ഉപയോഗിച്ചു സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്താവുന്നതാണ്. ഇവര്‍ക്ക് 90 ശതമാനം നികുതിയും പിഴയും ചുമത്തും. ബാങ്കില്‍ ആദായനികുതി ഒഴിവു പരിധിയായ 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ അതിന് ഉയര്‍ന്ന നിരക്കായ 30 ശതമാനം നികുതിയും അതിന്റെ ഇരട്ടി പിഴയും ഈടാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ മുന്‍പുതന്നെ വ്യക്തമാക്കിയിരുന്നു.

കള്ളപ്പണം ഇപ്പോള്‍ നിക്ഷേപിച്ചവരോടു മയമുള്ള സമീപനം വേണ്ടെന്നാണ് ഗവണ്‍മെന്റ് നിലപാട്. ഇത്തരക്കാരെ ലക്ഷ്യമാക്കി നവംബര്‍ എട്ടിന് രാത്രി എട്ടു മണിയ്ക്കാണ് രാജ്യത്ത് 1000-500 രൂപാ നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം എത്തിയത്.

LEAVE A REPLY