മോഹന്‍ലാല്‍ -ബി ഉണ്ണികൃഷ്ണന്‍ ചിത്രം തുടങ്ങി

 

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ -ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ആരംഭിച്ചു .സംവിധായകന്‍ തന്നെയാണ് ചിത്രീകരണം ആരംഭിച്ച വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. മോഹന്‍ലാല്‍ ഇന്ന് സെറ്റില്‍ ജോയിന്‍ ചെയ്യും. ചിത്രത്തില്‍ തെന്നിന്ത്യയിലെ ഒരുപിടി താരങ്ങള്‍ ഒന്നിക്കുന്നുണ്ട്. തമിഴ് താരങ്ങളായ വിശാലും ഹന്‍സികയും ചിത്രത്തിലുണ്ട്. തെലുങ്കില്‍ നിന്നും ശ്രീകാന്തും രാശി ഖന്നയും ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുകയാണ്.

LEAVE A REPLY