വിവാദങ്ങള്‍ക്കൊടുവില്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണായി മായ രാഹുല്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ്, കോണ്‍ഗ്രസ് വിമത വോട്ടുകളുടെ പിന്‍ബലത്തിലാണ് മയ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്.
ആകെ 26 വോട്ടുകളില്‍ 16 വോട്ടുകളാണ് മായയ്ക്ക് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി റിയ ചീരാംകുഴിക്ക് 10 വോട്ടുകളും ലഭിച്ചു.
മുമ്പ് കോണ്‍ഗ്രസ് പിന്തുണയോടെ ദിയ പുളിക്കകണ്ടമാണ് നഗരസഭ ഭരിച്ചിരുന്നത്. അധികാരത്തിലേറി ആറ് മാസത്തിനിടയില്‍ നഗരസഭാ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞതോടെ ദിയയെ പാര്‍ട്ടി കൈവിട്ടു. പിന്നാലെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ദിയയ്ക്ക് അധികാരവും നഷ്ടമായിരുന്നു.


















