നെഹ്രുട്രോഫി ജലമേള പോസ്റ്ററില്‍ വിവാദം. പ്രസിദ്ധീകരിച്ച പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഫോട്ടോ ഉപയോഗിക്കാതിരുന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എംപി നീരസം പ്രകടിപ്പിച്ചതോടെ സംഘാടകര്‍ പുതിയ പോസ്റ്റര്‍ തയ്യാറാക്കി.
പ്രൂഫ് നോക്കാന്‍ നല്കിയ പോസ്റ്ററാണ് പുറത്തുവന്നതെന്ന് സംഘാടകര്‍ പ്രതികരിച്ചു. പോസ്റ്റര്‍ തയ്യാറാക്കിയതില്‍ നോട്ടക്കുറവ് ഉണ്ടായെന്നും പ്രതിഷേധമില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയും പ്രതികരിച്ചു. നെഹ്രുട്രോഫി വള്ളംകളി ജലമേളയില്‍ പങ്കെടുക്കുമെന്നും എംപി പ്രതികരിച്ചു.



















