എത്ര ചോര കണ്ടിട്ടും മതിയാകുന്നില്ല, തിരുവനന്തപുരത്ത് ബിജെപി-സിപിഎം സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ ബിജെപി-സിപിഎം സംഘര്‍ഷം. സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കുപറ്റി. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

സമ്മേളന സ്ഥലത്ത് ബൈക്കിലെത്തിയ ഒരു സംഘം എന്‍ജിന്‍ റൈസ് ചെയ്ത് ശബ്ദമുണ്ടാക്കി. ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. പരിക്കേറ്റവര്‍ പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

LEAVE A REPLY