പാലക്കാട് ഡങ്കിപ്പനി ബാധിച്ച് അങ്കണവാടി ജീവനക്കാരി മരിച്ചു

പാലക്കാട് ഡങ്കിപ്പനി ബാധിച്ച് അങ്കണവാടി ജീവനക്കാരി മരിച്ചു. പാലക്കാട് ചിറ്റൂര്‍ പെരുമാട്ടി സ്വദേശിനി ഗീതയാണ് മരിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു മരണം.

ഇതോടെ ഈ വര്‍ഷം പാലക്കാട് ജില്ലയില്‍ ഡെങ്കി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 75 പേര്‍ക്കാണ് ഡെങ്കി ബാധിച്ചത്.