പട്ടിയെയും പൂച്ചയേയും സ്നേഹിക്കുന്നവർ അറിയാൻ

Portrait of a young woman with a Hungarian Pointer dog and a small kitten in her arms lying at home

പട്ടിയെയും പൂച്ചയേയുംമൊക്കെ ഓമനമൃഗങ്ങളായി വളർത്താൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ മിക്കവരും. ഇഷ്ടക്കൂടുതലുള്ളത് കൊണ്ട് തന്നെ ഹാളിലും ബെഡ്‌റൂമിലും അടുക്കളയിലും വരെ നമ്മളിവർക്ക് സ്വാതന്ത്ര്യവും അനുവദിച്ചു നൽകാറുണ്ട്. എന്നാൽ ഇതിന് പിന്നിലെ അപകടങ്ങളെ കുറിച്ച് പറയുകയാണ് ആരോഗ്യവിദഗ്ദ്ധർ. പൂച്ചകളുമായുള്ള അടുത്ത സമ്പർക്കം പല അണുബാധകളും പകരാൻ കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. മനുഷ്യരിലേയ്ക്ക് എളുപ്പത്തിൽ പകരുന്ന ടോക്‌സോപ്ലാസ്മ കൂടുതൽ അപകടകാരിയാണെന്നാണ് പുതിയ കണ്ടെത്തൽ. പ്രത്യേകിച്ച് ഗർഭിണികളിൽ ഗർഭം അലസാനുള്ള സാധ്യത പോലും വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയന്നു. പൂച്ചയുടെ വിസർജ്യവുമായി സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ഇത് മനുഷ്യരിലേയ്ക്ക് പകരുന്നത്. ഗർഭാവസ്ഥയിൽ ഉള്ളവർക്കും അമ്മയിൽ നിന്ന് കുഞ്ഞിലേക്കും ഇത് പകരാം. ഈ രോഗം പനി, ചൊറിച്ചിൽ, തലവേദന എന്നിവയ്ക്ക് കാരണമാകും. പൂച്ചകൾ അവരുടെ വിസർജ്യത്തിൽ നിന്ന് പുറംതള്ളുന്ന ഒരു പരാദമാണ് ടോക്‌സോപ്ലാസ്‌മോസിസ് ഉണ്ടാക്കുന്നത്. ഇത് ഗർഭിണികളിൽ ഗർഭം അലസലിലേക്ക് വരെ നയിച്ചേക്കാമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. പേർഷ്യൻ പോലുള്ള വിദേശ ഇനം പൂച്ചകളെയാണ് പലരും വളർത്തുന്നത്. അവയ്ക്ക് കൃത്യമായ പരിചരണവും വാക്സിനും എടുക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.