കുനോ നാഷനല്‍ പാര്‍ക്കില്‍ ഒരു ആണ്‍ചീറ്റപ്പുലി കൂടി ചത്തു

മധ്യപ്രദേശിലെ കുനോ നാഷനല്‍ പാര്‍ക്കില്‍ ഒരു ആണ്‍ചീറ്റപ്പുലി കൂടി ചത്തു. ഇതോടെ നാലുമാസത്തിനിടെ ഏഴാമത്തെ ചീറ്റയാണ് ചത്തത്. തേജസ് എന്ന ചീറ്റയുടെ കഴുത്തില്‍ പരുക്കുപറ്റിയതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ മുറിവുണങ്ങുന്നതിനായി മരുന്നു നല്‍കിയിരുന്നു. എന്നാല്‍ വൈകാതെ ചീറ്റ ചാവുകയായിരുന്നു. ശരീരത്തിലുണ്ടായ പരുക്കിനെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം എന്താണെന്നു വ്യക്താമാകൂ എന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY