ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ് ഖാന്റെ പുതിയ ചിത്രം റായീസ് റിലീസിന് ഒരുങ്ങവെ ഭീഷണിയുമായി ശിവസേന. ചിത്രം റിലീസ് ചെയ്താല്‍ അണിയറ പ്രവര്‍ത്തകര്‍ വിവരമറിയുമെന്ന പരസ്യഭീഷണിയുമായാണ് ശിവസേന രംഗത്തെത്തിയത്. ചിത്രം 25ന് തിയേറ്ററുകളില്‍ എത്തുമെന്ന പ്രഖ്യാപനമുണ്ടായതിന് പിന്നാലെയുള്ള ഭീഷണി തിയേറ്റര്‍ കളക്ഷനെ ബാധിക്കുമെന്ന പേടിയിലാണ് അണിയറ പ്രവര്‍ത്തകര്‍.
ആദിത്യ താക്കറെയാണ് പുതിയ ഭീഷണിക്ക് പിന്നില്‍. ഷൂട്ടിംഗ് സമയത്തു തന്നെ ചിത്രം വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പാക് നായിക മഹീറ ഖാന് അഭിനയിക്കുന്നതിനെതിരെ നവ നിര്മ്മാണ് സേന രംഗത്തെത്തിയതായിരുന്നു പ്രധാന സംഭവം. ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും നായികയെ മാറ്റണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നതിനാല്‍ നവ നിര്മ്മാണ് സേന നേതാവ് രാജ് താക്കറെയുമായി ഷാരൂഖ് നേരിട്ട് ചര്‍ച്ചകള്‍ നടത്തി ഒത്തുതീര്‍പ്പിലെത്തിയിരുന്നു.