ഹോട്ട് ലുക്കില്‍ സണ്ണി, ഒപ്പം ഷാരൂഖും, റായീസിലെ എെറ്റം സോംഗ് (വീഡിയോ)

ഷാരൂഖ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റായീസ്. ചിത്രത്തില്‍ ബോളിവുഡ് ചൂടന്‍ താരം സണ്ണി ലിയോണിന്റെ എെറ്റം ഡാന്‍സ് ഉണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഗാനത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണം ലഭിച്ച ടീസറിന് പിന്നാലെ ഗാനത്തിന്റെ പൂര്‍ണ രൂപം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ലൈലാ മേ ലൈല എന്ന ഗാനത്തിന്റെ റീമേക്കിലാണ് ചടുല നൃത്ത ചുവടുകളുമായി സണ്ണി എത്തുന്നത്. രഹുല്‍ ദൊലാക്കിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാക് താരം മഹിറ ഖാനാണ് നായിക. റെഡ്ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, എക്സല്‍ എന്റര്‍ടൈന്‍മെന്റ് എന്നീ പ്രൊഡക്ഷന്‍ കമ്പനികളുടെ ബാനറില്‍ ഗൗരി ഖാന്‍, ഫരാന്‍ അക്തര്‍, റിതേഷ് സിധ്വാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

LEAVE A REPLY