തമിഴ് താരം വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലേക്ക്

മാക്രോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച തമിഴ് താരം വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലെത്തുന്നു. മാക്രോണി മത്തായിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ച വിജയ് സേതുപതിയുടെ രണ്ടാം വരവ് മലയാളി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ആര്‍.കെ.ഷാനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലേക്ക് വരുന്നത്.

വിജയ് സേതുപതിയ്ക്കൊപ്പം മഞ്ജു വാര്യര്‍, ബിജു മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മലയാളം,തമിഴ് എന്നീ ഭാഷകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

LEAVE A REPLY