വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന് എതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി എംവിഡി. നടപടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് വകുപ്പ് തീരുമാനം. കണ്ടെത്തുന്ന ഓരോ മോഡിഫിക്കേഷനും പ്രത്യേകം പിഴ ചുമത്തും.
വാഹനങ്ങളില്‍ അനധികൃത മോഡിഫിക്കേഷന് നടത്തിയാല്‍ ഓരോ മോഡിഫിക്കേഷനും പ്രത്യേകം പിഴ ചുമത്തണമെന്ന ഹൈക്കോടതി ഉത്തരവ് ഏറേ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല നടപടിക്ക് അധികൃതരുടെ തീരുമാനം.
കഴിഞ്ഞ മൂന്ന് മാനസത്തിനിടെ അനധികൃത മോഡിഫിക്കേഷന് എതിരെ സ്വീകരിച്ച നടപടിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ടിഒമാരോട് ഗതാഗത കമ്മീഷണറേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റീലുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചുവരുന്ന അനധികൃത മോഡിഫിക്കേഷനോടുകൂടിയ വണ്ടികള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനും വകുപ്പുതല തീരുമാനമുണ്ട്.



















