പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്ടുകൾ

നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഉണങ്ങിയ പഴങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. എന്നാല്‍ പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്ടുകളുണ്ട്. ഫ്രക്ടോസ്, ഗ്ലൂക്കോസ് പോലുള്ള പഞ്ചസാര അടങ്ങിയ ഈന്തപ്പഴം പ്രമേഹമുള്ളവര്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഈന്തപ്പഴത്തില്‍ നാരുകള്‍ ഉണ്ടെങ്കിലും പഞ്ചസാരയുടെ അംശം വളരെ കൂടുതലാണ്. സാധാരണയായി ഒന്ന് അല്ലെങ്കില്‍ രണ്ട് ഈന്തപ്പഴത്തില്‍ കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ ഡ്രൈഡ് ചെറിയും പ്രമേഹ രോഗികള്‍ ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. മധുരം ധാരാളം അടങ്ങിയ ഡ്രൈഡ് മാങ്കോയും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. ഡ്രൈഡ് ബനാനയും പ്രമേഹ രോഗികള്‍ ഒഴിവാക്കണം. സ്വാഭാവികമായി പുളിയുള്ള ക്രാന്‍ബെറികള്‍ ഉണക്കുമ്പോള്‍ ധാരാളം പഞ്ചസാര ചേര്‍ക്കാറുണ്ട്. അതുകൊണ്ട് ക്രാന്‍ബെറികളും പ്രമേഹ രോഗികള്‍ ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. പ്രമേഹമുള്ളവര്‍ എന്ത് കഴിക്കുമ്പോഴും അളവ് നിയന്ത്രിക്കുക എന്നതാണ് പ്രധാനം. ഏതെങ്കിലും പുതിയ ഭക്ഷണം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് ഒരു ഡോക്ടറുമായോ ഡയറ്റീഷ്യനുമായോ സേവനം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുക.