എന്താണ് സിലിക്കോസിസ്?

എന്താണ് സിലിക്കോസിസ്? ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് സിലിക്കോസിസ്. വളരെ ചെറിയ സിലിക്ക ക്രിസ്റ്റലുകള്‍ അടങ്ങിയ പൊടി ശ്വാസമെടുക്കുമ്പോള്‍ ശരീരത്തിനകത്തേക്ക് കടക്കുകയും അത് ശ്വാസകോശത്തില്‍ അടിഞ്ഞുകൂടി കാലക്രമേണ ഉണ്ടാകുന്ന രോഗമാണിതെന്ന് ആരോഗ്യവിദഗ്തര്‍ പറയുന്നു. പ്രധാനമായും ക്രിസ്റ്റലൈന്‍ സിലിക്ക പൊടിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയാണ് ഈ രോഗം വരുന്നത്. കല്ല്, കല്‍ക്കരി, മറ്റ് ധാതുക്കള്‍ എന്നിവയുടെ ഖനനം, ഗ്ലാസ്, സെറാമിക് വ്യവസായങ്ങള്‍, കെട്ടിട നിര്‍മാണ ജോലികള്‍, ലോഹങ്ങള്‍ വാര്‍ക്കുന്ന ജോലികള്‍ എന്നീ തൊഴില്‍ മേഖലകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. വിട്ടുമാറാത്ത വരണ്ട ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന, ക്ഷീണം, വിശപ്പില്ലായ്മ, ഭാരം കുറയുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. സിലിക്കോസിസ് ഉള്ളവര്‍ക്ക് ക്ഷയം പോലുള്ള മറ്റ് ശ്വാസകോശ അണുബാധകള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. സിലിക്കോസിസ് ഒരു പരിധി വരെ തടയാന്‍ കഴിയുന്ന രോഗമാണ്. മാസ്‌കുകള്‍ ഉപയോഗിക്കുന്നത് പ്രധാനമാണ്. സിലിക്കോസിസ് മൂലമുള്ള മരണം ഓരോ വര്‍ഷവും സംഭവിക്കുന്നുണ്ട്. സിലിക്കയുമായി സമ്പര്‍ക്കമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.