ഭക്ഷണത്തിന് മുമ്പും ശേഷവും നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും നിങ്ങളുടെ ആരോഗ്യത്തെ വലിയ തോതിൽ സ്വാധീനിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ജലാംശത്തിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കാരണം ഭക്ഷണ ശേഷം വെള്ളം കുടിക്കുന്നത് ദഹനരസങ്ങൾ, എൻസൈമുകൾ എന്നിവയെ നേർപ്പിക്കുകയും ദഹനം മന്ദഗതിയിലാകാൻ കാരണമാകുകയും ചെയ്യും. ഇത് ഭക്ഷണം കാര്യക്ഷമമായി ദഹിപ്പിക്കാൻ കഴിയാതെ വരികയും പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാനുള്ള കഴിവിനെ തടസപ്പെടുത്തുകയും ചെയ്‌തേക്കാം. അതുപോലെ തന്നെ ഭക്ഷണം കഴിച്ച ഉടനെ പഴങ്ങൾ കഴിക്കുന്നതും നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പഴങ്ങൾ വേഗത്തിൽ ദഹിക്കുന്നതിനാൽ ഭക്ഷണ ശേഷം അവ കഴിക്കുന്നത് പുളിച്ച വാതകം ഉത്പാദിപ്പിക്കാൻ കാരണമാകും. കൂടാതെ പഞ്ചസാരയുടെ അളവ് വർധിക്കാൻ ഇടയാകയും ദഹനത്തെ ബാധിക്കുകയും ചെയ്‌തേക്കാം. ഭക്ഷണത്തിന് തൊട്ടുപിന്നാലെ കുളിക്കുന്നത് ദഹനം മന്ദഗതിയിലാക്കുന്നു. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്നതും ദഹനം മന്ദഗതിയിലാക്കുന്നു. അത്താഴത്തിന് ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞേ ഉറങ്ങാൻ പാടുള്ളൂ എന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.






















