പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകളുടെ ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി സർക്കാർ. ഇക്കാര്യം മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ വ്യക്തമാക്കി. ഇതിനായി ബോധവത്കരണം ശക്തമാക്കും. ഇത്തവണത്തെ ഓണം വാരാഘോഷം ഹരിതചട്ടപ്രകാരമാണ് നടത്തിയത്. നൂറിലേറെ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും നിർബന്ധമാക്കി. പ്ലാസ്റ്റിക് ഗ്ലാസുകൾ നിരോധിച്ചതിനെ തുടർന്ന് പേപ്പർ ഗ്ലാസുകൾ വ്യാപകമാണ്. ഇവയിൽ ചൂടുള്ള ഭക്ഷണം വിളമ്പുന്നത് തടയാനാവില്ലെന്നും നിയന്ത്രിക്കുകയാണ് പോംവഴിയെന്നും മാത്യു ടി തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു



















