രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായാ എക്സ്എഫ്ജി വ്യാപിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് ജനിതക ശ്രേണി കരണത്തിൽ കണ്ടെത്തി. നേരത്തെ രാജ്യത്ത് നിലവിലുള്ള രണ്ട് വകഭേദങ്ങൾ ചേർന്നുണ്ടായതാണ് എക്സ്എഫ്ജി. അതേസമയം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 6500 കടന്നു. മരണസംഖ്യയിൽ കാര്യമായ വർധനവ് ഉണ്ടായിട്ടില്ല എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ തന്നെയാണ് കൂടുതൽ രോഗികൾ ഉള്ളത്. എന്നാൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.






















