പല്ല് നല്‍കുന്ന ആരോഗ്യ സൂചനകള്‍

നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇതില്‍ പല്ലുകളും ഉള്‍പെടുന്നു. ഇതുകൊണ്ടുതന്നെ പല്ലുവേദന ചിലപ്പോള്‍ പല്ലു സംബന്ധമായ പ്രശ്‌നം കൊണ്ടു മാത്രമാകില്ല, മറിച്ച് മറ്റ് അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ടുമാകാം. താഴെയും മുകളിലുമായുള്ള ഇന്‍സിസര്‍ അഥവാ ഉളിപ്പല്ലിലുണ്ടാകുന്ന വേദന ക്രോണിക് ഫൈലോനെഫ്രൈറ്റിസ്, സിസ്‌റ്റൈറ്റിസ്, ഓട്ടിസിസ് എന്നിവ കൊണ്ടാകാം. ടോണ്‍സിലൈറ്റിസ്, അരക്കെട്ടിന് പ്രശ്‌നങ്ങള്‍ എന്നിവ കാരണവുമാകാം. നാലും അഞ്ചു പല്ലിലുണ്ടാകുന്ന വേദന ന്യൂമോണി, കോളിറ്റൈറ്റിസ്, അലര്‍ജി എന്നിവ കാരണവുമാകാം. ആറ്, ഏഴ് പല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ക്രോണിക് ഗ്യാസ്‌ട്രൈറ്റിസ്, ഗ്യാസ്ട്രിക് അള്‍സര്‍, ഡ്യുയോഡെന്റല്‍ അള്‍സര്‍, അനീമിയ, പാന്‍ക്രിയാറ്റൈറ്റിസ് സൂചനകളാകാം. താഴെ ഭാഗത്തുള്ള ഏഴാമത്തെ പല്ലിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ വെയിനുകള്‍, ലംഗ്‌സ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാലോ കുടലിലെ വ്രണങ്ങളാലോ ഉണ്ടാകാം. വിസ്ഡം ടീത്തിനുണ്ടാകുന്ന വേദന നിസാരമായി തള്ളിക്കളയാനാകില്ല. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാകാം.ഇതുപോലെ പല്ലില്‍ മഞ്ഞ നിറത്തിലെ ടര്‍ടാര്‍ എന്ന വസ്തു ദന്തസംരക്ഷണത്തിലെ പോരായ്മ മാത്രമാണെന്നു കരുതരുത്, ഇതിനു കാരണം ഗ്യാസ്ട്രിക് അള്‍സര്‍, എന്‍ഡോക്രൈന്‍ എന്നിവിടങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍കൊണ്ടുമാകാം. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും വിശദ പരിശോധനകളിലൂടെ മാത്രമേ രോഗനിര്‍ണയം സാധ്യമാകൂ. ഇതിനായി ഒരു ദന്ത ഡോക്ടറുടെ സേവനം തേടാവുന്നതാണ്.