സംസ്ഥാനത്ത് കൂടുതൽ വേനൽ മഴ ലഭിക്കുമ്പോഴും കോട്ടയത്ത് താപനിലയിൽ നേരിയ കുറവു മാത്രം എന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് കൂടുതൽ വേനൽ മഴ ലഭിക്കുമ്പോഴും കോട്ടയത്ത് താപനിലയിൽ നേരിയ കുറവു മാത്രം എന്ന് റിപ്പോർട്ട്. ആൾട്രാ വൈലറ്റ് സൂചികയും ജില്ലയിൽ ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്തു ഏറ്റവും കൂടുതൽ മഴ ലഭിച്ചതു കോട്ടയം ജില്ലയിലാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 24.4 മില്ലിമീറ്റർ വേനൽമഴയാണ് ലഭിച്ചത്. ഇന്നലെ ലഭിച്ച മഴയോടെ മാർച്ച് ഒന്നിന് ആരംഭിച്ച പ്രീ മൺസൂൺ സീസണിൽ ഇതുവരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ച
ജില്ലയും കോട്ടയമാണ്. രണ്ടാംസ്ഥാനത് തിരുവന്തപുരം ജില്ലയാണ്. കോട്ടയത്തെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ഉയർന്ന പകൽ ചൂട് 35.1 ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു. അൾട്രാ വൈലറ്റ് ഇൻ‍‍ഡക്സ് ഓറഞ്ച് അലർട്ടിലാണ് പ്രഖ്യാപിച്ചത്. സൂര്യാതപം, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അൾട്രാ വയലറ്റ് രശ്മികൾ സൂര്യാതപത്തിനു പുറമേ ത്വക് രോഗങ്ങളും ഉണ്ടാക്കും അതിനാൽ പൊതുജനങ്ങൾ ജഗ്രത പാലിക്കുക.