സുഖകരമായ ഉറക്കത്തിന് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനൊപ്പം ചില ഭക്ഷണങ്ങള്‍ക്കും പ്രധാന്യമുണ്ടെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. സുഖമായി ഉറങ്ങാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് ചൂട് പാല്‍. പാലിന് തലച്ചോറില്‍ ശാന്തത നല്‍കാനുള്ള സെറോടോണിന്‍ ഉത്പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ചെറു ചൂടുപാല്‍ കുടിയ്ക്കുന്നത് നല്ലതാണ്. ചെറി കഴിയ്ക്കുന്നതും ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കുന്നു. ഉറക്കക്കുറവ് പരിഹരിയ്ക്കാനും ശരീരത്തിന് ഉന്‍മേഷം ലഭിയ്ക്കാനും ചെറി സഹായിക്കും. വാഴപ്പഴം കഴിയ്ക്കുന്നത് മസിലുകള്‍ക്ക് ആശ്വാസം നല്‍കുന്നതിനും ഉറക്കത്തിനും സഹായിക്കുന്നു. മധുരക്കിഴങ്ങാണ് മറ്റൊരു ഭക്ഷണം. ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റ് നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. ഉറങ്ങുന്നതിനു മുന്‍പ് ഏതാനും ബദാം കഴിയ്ക്കുന്നതും അല്‍പ്പം തേന്‍ കഴിക്കുന്നതും നല്ല ഉറക്കം ലഭിയ്ക്കാന്‍ ഉത്തമമാണ്. തേന്‍ മാനസിക പിരിമുറുക്കം കുറച്ച് നല്ല ഉറക്കത്തിന് സഹായിക്കുന്നു.





















