തീപിടുത്തം, മെഡി. കോളേജ് അത്യാഹിത വിഭാഗം നാളെ തുറക്കും

തീ പിടുത്തത്തിന് പിന്നാലെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ട കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അത്യാഹിത വിഭാഗം ഞായറാഴ്ച തുറക്കും. വാര്‍ഡുകള്‍ ഈ മാസം 24ഓടെ പ്രവര്‍ത്തന സജ്ജമാകും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയാണ് അറ്റകുറ്റപണികളുടെ നിലവാരം വിലയിരുത്തിയത്. കെട്ടിടത്തിന് ഫയര്‍ എന്‍.ഒ.സി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. യുപിഎസ് റൂമിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് മാസങ്ങള്‍ക്ക് മുമ്പ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ തീ പടര്‍ന്നത്.