തെരുവുനായ, ഹര്‍ജിക്കാര്‍ പണം കെട്ടിവയ്ക്കണം

തെരുവുനായ വിഷയത്തില്‍ ഹര്‍ജിക്കാര്‍ കെട്ടിവയ്ക്കുന്ന പണം തെരുവുനായ്ക്കളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ഉപയോഗിക്കാനൊരുങ്ങി സുപ്രീം കോടതി. രാജ്യത്ത് തെരുവുനായ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ തെരുവുനായ വിഷത്തില്‍ അനുകൂലിച്ചും എതിര്‍ത്തും സമീപിച്ചവരോടാണ് പണം കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. വ്യക്തികള്‍ 2 ലക്ഷം രൂപ വീതവും എന്‍ജിഒകള്‍ 25000 രൂപ വീതവും കെട്ടിവയ്ക്കണം. എന്നാല്‍ ഇത് സാധാരണക്കാര്‍ക്ക് ബാധകമല്ല. മറിച്ച് കേസുകളില്‍ സ്വമേധയാ കക്ഷി ചേരുന്നവരാണ് പണം കെട്ടിവയ്‌ക്കേണ്ടത്. ഈ പണം മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ക്ക് തെരുവുനായ പരിചരണത്തിനായി നല്‍കും