ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ കനകദുര്‍ഗയെ ഭര്‍ത്താവ് കൈയ്യൊഴിഞ്ഞു; വീട്ടില്‍ കയറ്റില്ലെന്ന് പോലീസിനോട് വ്യക്തമാക്കി

    പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ട് പോകില്ലെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണി. ഭര്‍തൃ മാതാവ് മര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കനകദുര്‍ഗ ചികിത്സ തേടിയത്. ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് വീട്ടിലേക്ക് കൊണ്ടുപോകാന്‍ പോലീസ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ കൃഷ്ണനുണ്ണി ഈ ആവശ്യം തള്ളി.

    ഭര്‍ത്താവ് കൈയ്യൊഴിഞ്ഞതോടെ പൊലീസ് ഇടപെട്ട് കനകദുര്‍ഗയെ വണ്‍ സ്റ്റോപ് സെന്ററില്‍ എത്തിച്ച് താത്കാലിക അഭയസ്ഥാനം ഒരുക്കുകയായിരുന്നു. സമൂഹത്തില്‍ അക്രമത്തിനിരയാകുന്ന പെണ്‍കുട്ടികളെ താത്കാലികമായി പാര്‍പ്പിക്കുന്ന ഇടമാണ് ഇത്. ആചാര ലംഘനം നടത്തിയെന്ന് ആരോപിച്ച് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ബന്ധുക്കളും തള്ളികളഞ്ഞിരുന്നു.

    LEAVE A REPLY