ഇടുക്കി: തമിഴ്‌നാടില്‍നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. ജലസേനച വകുപ്പ് മന്ത്രി ദുരൈമുരുകന്‍, ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍, സഹകരണമന്ത്രി ഐ. പെരിയസ്വാമി, വാണിജ്യ നികുതി വകുപ്പ് മന്ത്രി പി. മൂര്‍ത്തി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ആര്‍. ചക്രപാണി എന്നിവര്‍ സംഘത്തിലുണ്ടാകും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉയരുന്ന ആരോപണങ്ങളും ആശങ്കകളും തമിഴ് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിനിടെയാണ് മന്ത്രിമാരുടെ സംഘം ഡാം സന്ദര്‍ശിക്കുന്നത്. മന്ത്രിമാര്‍ക്കൊപ്പം അതിര്‍ത്തി മണ്ഡലങ്ങളിലെ ചില എം.എല്‍.എമാരും സന്ദര്‍ശനത്തില്‍ ഭാഗമാകും.

















