ക്യാന്‍സര്‍ രോഗങ്ങള്‍ക്കിടയില്‍ ഏറ്റവും മാരകമായ അസുഖമെന്ന് വിലയിരുത്തപ്പെടുന്ന രോഗമാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ. അനിയന്ത്രിതമായ കോശവളര്‍ച്ചയും രക്തത്തിലെ കലകള്‍ നശിക്കുകയും രക്തോല്‍പാദനം കുറയുന്നതുമായ രോഗാവസ്ഥയാണിത്. ഓരോ വര്‍ഷവും 1.4 കോടിജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിമപ്പെടുകയും, അതില്‍തന്നെ ബ്ലഡ് ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വളര്‍ച്ച കണ്ടുവരുന്നതും ഭീതിജനകമാണ്. ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് കൃത്യമായി ചികിത്സിക്കുക എന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. രക്തക്കുഴലുകള്‍പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. തുടര്‍ന്ന് ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും ചര്‍മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും. ഇടയ്ക്കിടെ വരുന്ന പനിയും രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണമാണ്. കാരണമില്ലാതെ രാത്രിയില്‍ വിയര്‍ക്കുക, ഭാരം പെട്ടെന്ന് കുറയുക, മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ നിന്നുള്ള അസ്വഭാവിക ബ്ലീഡിങ് എന്നിവയും പ്രധാന ലക്ഷണമാണ്. എന്നാല്‍ കൃത്യമായ പരിശോധനയിലൂടെ മാത്രമേ രോഗലക്ഷണം സാധ്യമാകൂ. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു വിദഗ്ധ ഡോക്ടറുടെ സഹായത്തോടെ രോഗനിര്‍ണയം നടത്താന്‍ ശ്രമിക്കുക.






















