മാതള നാരങ്ങ എല്ലാവര്‍ക്കും അത്ര നല്ലതല്ല

ToneopEats

മാതള നാരങ്ങ പോഷക സമൃദ്ധമാണെങ്കിലും ചിലർ ഇത് അമിതമായി കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ് വാര്‍ഫറിന്‍. വാര്‍ഫറിന്‍ മരുന്ന് ഉപയോഗിക്കുന്നവര്‍ മാതള നാരങ്ങയോട് അകലം പാലിക്കുന്നതാണ് നല്ലത്. കൂടാതെ, രക്തസമ്മര്‍ദ്ദത്തിന് ചികിത്സ തുടരുന്നവരും മാതള നാരങ്ങ ഒഴിവാക്കുക. മരുന്നുകളുടെ പ്രവര്‍ത്തനത്തെ മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ തടസ്സപ്പെടുത്തിയേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. ആയതിനാല്‍ വിവിധ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മാതള നാരങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക