നിരവധി ആരോഗ്യ ഗുണങ്ങളുള്ളതും ചര്‍മ്മ സംരക്ഷണത്തിന് അത്യുത്തമവുമാണ് ബീറ്റ് റൂട്ട് ജ്യൂസ്. എന്നാല്‍ ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് അമിതമായാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അത് കാരണമാകാമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ധര്‍. ബീറ്റ് റൂട്ട് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഓക്‌സലേറ്റുകള്‍ അമിതമായി ശരീരത്തില്‍ എത്തിയാല്‍ കാല്‍സ്യം-ഓക്‌സലേറ്റ് പരലുകള്‍ ഉണ്ടാവുകയും ഇത് വൃക്കില്‍ കല്ല് രൂപപ്പെടാനും കാരണമാകും. മാത്രമല്ല, ശരീരത്തില്‍ എത്തുന്ന അമിത ഓക്‌സലേറ്റുകള്‍ സിങ്ക് അടക്കമുള്ള ധാതുക്കളെ ആഗിരണം ചെയ്യുകയും, മുടി കൊഴിച്ചിലിന് ഇടയാക്കുകയും ചെയ്യാം. ബീറ്റ് റൂട്ട് ജ്യൂസ് രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും എന്നതിനാല്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ബീറ്റ്‌റൂട്ടിലെ ഉയര്‍ന്ന അസിഡിറ്റി ദഹന പ്രശ്‌നങ്ങള്‍ക്കും വയറ്റില്‍ ഗ്യാസ് ഉണ്ടാകുന്നതിനും കാരണമാകാം. ബീറ്റ്‌റൂട്ട് ജ്യൂസിലെ പ്രകൃതിദത്ത പഞ്ചസാര അമിതമായി ശരീരത്തില്‍ എത്തുന്നത് പ്രമേഹ രോഗികള്‍ക്കും അത്ര നല്ലതല്ല. ആയതിനാല്‍ ബ്രീട്ട് റൂട്ട് ജ്യൂസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ഡയറ്റീഷന്റെ സേവനം തേടുക





















