ഫാസ്റ്റ് ഫുഡ് ആസ്തമയും ചര്‍മരോഗങ്ങള്‍ക്കും കാരണമായേക്കാം

ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നത് കുട്ടികളെ വളരെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വിദഗ്ധര്‍. ഫാസ്റ്റ് ഫുഡ് ഇന്ന് മലയാളിയുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമായിക്കഴിഞ്ഞു. എളുപ്പത്തില്‍ ലഭിക്കുന്നു എന്നതും മികച്ച രുചിയുമാണ് ഫാസ്റ്റ് ഫുഡിലേയ്ക്ക് ഏവരെയും ആകര്‍ഷിക്കുന്നത്. സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുകവഴി ആസ്തമയും ചര്‍മ്മ രോഗമായ എക്‌സിമയും കുട്ടികളെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആഴ്ചയില്‍ 3 തവണ ഫാസ്റ്റ് ഫുഡ് കഴിക്കുന്ന കൗമാരക്കാരില്‍ രോഗ സാധ്യത 39 ശതമാനമാണ്. പിസ, ബര്‍ഗര്‍ തുടങ്ങിയ ഫാസ്റ്റ് ഫുഡുകളിലെ പൂരിത കൊഴുപ്പുകളില്‍ മനുഷ്യ ശരീരത്തിലെ പ്രതിരോധ ശക്തിയെ ബാധിക്കുന്ന ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതായി പറയപ്പെടുന്നു. ആയതിനാല്‍ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നതിനും ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനും ഫാസ്റ്റ് ഫുഡുകളോട് കുറച്ഛ് അകലം പാലിക്കുന്നത് നല്ലതാണ്.ഫാസ്റ്റ് ഫുഡ് ആസ്തമയും ചര്‍മരോഗങ്ങള്‍ക്കും കാരണമായേക്കാം