പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് സന്തോഷ വാര്‍ത്ത ഇനി പ്രതിമാസശമ്പളം 24,520 രൂപ

കരാര്‍- ദിവസവേതന- അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി പ്രതിമാസശമ്പളം 24,520 രൂപ. 6,130 രൂപയുടെ വര്‍ധനയാണ് ഇവര്‍ക്ക് പുതിയതായി ലഭിക്കുക. മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശപ്രകാരം വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ശമ്പള വര്‍ധന അംഗീകരിച്ചത്.സംസ്ഥാനത്താകെ 1,200 പാലിയേറ്റീവ് നഴ്സുമാര്‍ക്കാണ് ശമ്പള വര്‍ധന കൊണ്ട് ഗുണം ലഭിക്കുന്നത്

LEAVE A REPLY