മാതളനാരങ്ങയിൽ ആന്റിഓക്സിഡന്റ് പോളിഫെനോളുകൾ വിറ്റാമിൻ സി, കെ, ഫോളേറ്റ് പോലുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും കൊളസ്ട്രോൾ സ്വാഭാവികമായി കുറയ്ക്കുന്നതിനും സഹായിക്കുന്നതിനാൽ ഇത് ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും മാതളനാരങ്ങ സഹായിക്കും. അനാർ വീക്കം കുറയ്ക്കുന്നതിനും അണുബാധകൾക്കെതിരെ പോരാടുന്നതിനും പ്രോസ്റ്റേറ്റ്, സ്തനാർബുദം പോലുള്ള ചില അർബുദങ്ങളെ തടയുന്നതിനും സഹായിക്കുന്നു. ശക്തമായ ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാൽ മാതളനാരങ്ങ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇവ ധമനികളുടെ പ്ലാക്ക് കുറയ്ക്കുകയും, ചീത്ത എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും, രക്തയോട്ടം മെച്ചപ്പെടുത്തുകയും, രക്തസമ്മർദ്ദം കുറയ്ക്കുകയും, ധമനികളെ കേടുപാടുകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ മാതളനാരങ്ങ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.




















