കേരളം ഉൾപ്പടെ 6 സംസ്ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന് പുറമെ മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 519 ആക്ടീവ് കോവിഡ് കേസുകളും 3 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിൽ 383 ആക്ടീവ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ 26 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകൾ 126 ആയി ഉയർന്നിട്ടുണ്ട്. ഹരിയാനയിൽ 12 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.





















