കരയുന്നതിന് എന്തെകിലും ആരോഗ്യഗുണങ്ങൾ ഉണ്ടോ ?

കരയുന്നതിന് എന്തെകിലും ആരോഗ്യഗുണങ്ങൾ ഉണ്ടോ ? ജീവിതത്തിൽ ഒരിക്കലെങ്കിലും കരയാത്തവരായി ആരുമുണ്ടാകില്ല. കരയുന്നത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ. കരച്ചിൽ എന്നത് നല്ലൊരു സ്ട്രെസ് റീലീഫ് ടെക്നിക് ആണ്. കരയുബോൾ നമ്മുടെ ഉള്ളിലുള്ള ടെൻഷനും സങ്കടവും വലിയ തോതിൽ കുറയുന്നു. ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ഐസോസൈം എന്ന ദ്രാവകം അടങ്ങിയിരിക്കുന്ന കണ്ണുനീർ നമ്മുടെ കണ്ണുകളെ ഈർപ്പമുള്ളതാക്കുന്നു ഇത് കണ്ണുകൾക്കു വളരെ ഗുണകരമാണെന്ന് ആരോഗ്യവിദക്തർ പറയുന്നു. കരഞ്ഞു കഴിയുബോൾ നന്നായി ചിന്തിക്കാൻ ബ്രെയിൻ നമ്മളെ സഹായിക്കുന്നു മാത്രമല്ല ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുന്നു, കണ്ണുനീർ നാഡീ-വളർച്ച ഘടകങ്ങളുടെ ഉറവിടമാണ്. ഇത് നാഡീകോശങ്ങളുടെ വളർച്ചയ്ക്കും നിലനിൽപ്പിനും കൂടുതൽ പിന്തുണ നൽകുന്നതായും വിതക്തഭിപ്രായമുണ്ട്. കണ്ണുനീർ സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കുന്നത് വഴി ശരീരത്തെ ശാന്തമാക്കുകയും പാരാസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുകയും ചെയ്യുന്നു. കരയുമ്പോൾ എൻഡോർഫിൻ, ഓക്സിടോസിൻ എന്നിവ പുറത്തുവിടുന്നതിലൂടെ വേദന കുറയ്ക്കാൻ സാഹായിക്കുന്നതായും വിദക്തർ പറയുന്നു.