ആശവർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്രസർക്കാർ വർധിപ്പിച്ചു

ആശവർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്രസർക്കാർ വർധിപ്പിച്ചു. പ്രതിമാസ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപ വർധിപ്പിച്ചതയാണ് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്. മാത്രമല്ല , ആശവർക്കർമാരുടെ വേതനവും സേവനവ്യവസ്ഥകളുമുൾപ്പെടെ ആരോഗ്യമേഖല ശക്തിപ്പെടുത്തേണ്ട പ്രാഥമികമായ ഉത്തരവാദിത്വം സംസ്ഥാനസർക്കാരുകൾക്കാണെന്നും മന്ത്രി വ്യക്തമാക്കി. 10 വർഷം സേവനമനുഷ്ഠിച്ചശേഷം പിരിഞ്ഞുപോകുന്നവർക്കുള്ള ആനുകൂല്യം കേന്ദ്രസർക്കാർ 20,000 രൂപയിൽനിന്ന് 50,000 രൂപയാക്കി വർധിപ്പിച്ചതായും മന്ത്രി അറിയിച്ചു. ആശവർക്കർമാർക്കും ആശ്രിതർക്കുമായി പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനപ്രകാരം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.