ഉണക്കമുന്തിരി കഴിക്കാറുണ്ടോ ?

ഉണക്കമുന്തിരി കഴിക്കാറുണ്ടോ ? ഉണക്ക മുന്തിരിയിൽ അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പതിവായി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ​ഗ്രാം ഷു​ഗറും അടങ്ങിയിട്ടുള്ളതായി വിദക്തർ പറയുന്നു. മാത്രമല്ല ഉണക്ക മുന്തിരി ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയാൽ സമ്പന്നമാണ്. എന്നാൽ ഉണക്കമുന്തിരിയുടെ ഗ്ലൈസമിക് സൂചിക കൂടുതലയതിനാൽ ഇവ ധാരാളമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാൻ കാരണമാകും. അതിനാൽ പ്രമേഹ രോഗികൾ ഉണക്കമുന്തിരി മിതമായ അളവിൽ മാത്രം കഴിക്കുന്നതാണ് നല്ലത്. നാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഗുണകരമാണെന്ന് വിദക്തർ പറയുന്നു. വെള്ളത്തിൽ കുതിർത്ത് കഴിക്കുമ്പോൾ ഇവയുടെ ഗുണങ്ങൾ ഇരട്ടിയാവുകയും അസിഡിറ്റിയെ തടയാനും സഹായിക്കും മാത്രമല്ല ഉണക്ക മുന്തിരിയിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ എല്ലുകൾക്ക് ശക്തിയേകും. ഉണക്ക മുന്തിരി ശീലമാക്കുന്നത് നിരവധി ക്യാൻസർ സാധ്യതകളെ തടയാൻ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ഉണക്ക മുന്തിരി ശീലമാക്കാം എന്ന് നിർദേശിക്കുകയാണ്‌ ആരോഗ്യ വിദക്തർ. എന്നിരുന്നാലും ആഹാര ക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ചെയ്യുക.