പകർച്ചപ്പനിക്ക് ചികിത്സതേടുന്നത് പ്രതിദിനം പതിനായിരത്തിലതികമെന്നു ആരോഗ്യവകുപ്പ്. ഇടവിട്ടുള്ള മഴയും കാലാവസ്ഥയിലുണ്ടായ മാറ്റവുമാണ് പനിപടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. വൈറൽ പനിയാണ് ഭൂരിഭാഗവും. ഡെങ്കി, എലിപ്പനി മുതലായവ മിക്കജില്ലകളിൽനിന്നും റിപ്പോർട്ട് ചെയ്യുന്നതായി അധികൃതർ വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ മൂന്നൂറിലധികം പേർ ഡെങ്കിപ്പനിക്ക് ചികിത്സതേടിയതായി അധികൃതർ പറയുന്നു. ഈവർഷം 37 പേർ ഡെങ്കിബാധിച്ച് മരിച്ചതായും റിപോർട്ടുണ്ട്. എന്നാൽ എലിപ്പനിബാധിച്ച് ഇക്കൊല്ലം 88 മരണം സ്ഥിരീകരിച്ചതായും ഇതിൽ 23 പേർക്കും ജീവൻനഷ്ടമായത് ഈമാസമാണ് എന്നും അധികൃതർ വ്യക്തമാക്കി.






















