മാർവൽ സൂപ്പർ ഹീറോകളിൽ സ്പൈഡർമാൻ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് നടൻ ടോം ഹോളണ്ടിന് ഷൂട്ടിംഗിനിടെ പരിക്ക്. സ്പൈഡമാൻ സീരീസിൽ വരാനിരിക്കുന്ന ‘സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ’ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യിതു. സെപ്റ്റംബർ 19ന് നടന്ന ഷൂട്ടിംഗിനിടെയായിരുന്നു അപകടം. താരത്തിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെത്തുടർന്ന് ഷൂട്ടിംഗ് ആഴ്ചകളോളം നിർത്തിവച്ചിരിക്കുകയാണ്. ചിത്രീകരണം എപ്പോൾ പുനഃരാരംഭിക്കുമെന്ന കാര്യങ്ങളിൽ വ്യക്തതയില്ല.



















