ഡെങ്കിപ്പനി ബാധിതർ കൂടുന്നു

ശ്രെദ്ധിക്കുക മഴക്കാലമാണ് ഡെങ്കിപ്പനി, എലിപ്പനി എന്നിവ പടരാൻ സാധ്യതയുണ്ട്. ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടും ഡെങ്കിപ്പനി, എലിപ്പനി പടരുവാനുള്ള സാധ്യത വർധിപ്പിക്കുന്ന ഒരു കാരണമാണ്. ഡെങ്കിപ്പനിക്ക് ദിവസവും മുന്നൂറിലധികംപേർ ചികിത്സതേടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഈ വർഷം 15 പേർക്ക് ഡെങ്കിപ്പനിമൂലം ജീവൻ നഷ്ടമായിട്ടുണ്ട്. പാലക്കാട്, കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് രോഗബാധിതർ ഏറെയും. എലിപ്പനി സ്ഥിരീകരിച്ചശേഷം മരിച്ചവരുടെ എണ്ണം 33 ആണ്. അതോടൊപ്പം കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നുണ്ടെന്നും സംശയമുള്ള എല്ലാവരുടെയും സാംപിളുകൾ പരിശോധനനടത്താൻ ജില്ലകൾക്ക് നിർദേശംനൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന വ്യക്തമാക്കി. വൈറസിന് ജനിതകവ്യതിയാനമുണ്ടോയെന്ന് പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്